ബൈക്ക് ഫ്രെയിമുകൾ - Bike Frames

വ്യത്യസ്ത ആവശ്യങ്ങൾക്കായി വ്യത്യസ്ത തരം ബൈക്കുകൾ ലഭ്യമാണ്. വ്യത്യസ്ത ആവശ്യങ്ങൾ അതായത് ദീർഘദൂര സവാരി, ഹ്രസ്വദൂര സവാരി, നഗര സവാരി, നീണ്ട മണിക്കൂർ സവാരി, ദൈനംദിന സവാരി, കാഷ്വൽ സവാരി, സാഹസിക, കായികം ഏതുമാകാം. സവാരിക്കനുസൃതമായി വ്യത്യസ്ത തരം ബൈക്കുകൾ ആവശ്യമായേക്കാം. ചിലർക്ക് ആവശ്യങ്ങളേക്കാളുപരി കാഴ്ചപ്പാടുകൾക്കനുസൃതമായ ബൈക്കുകളോടായിരിക്കും ഇഷ്ടം. സ്റ്റാൻഡേർഡ്, ക്രൂയിസർ, ടൂറിംഗ്, സ്പോർട്സ്, ഓഫ് റോഡ്, ഡ്യുവൽ പർപ്പസ്, സ്കൂട്ടറുകൾ എന്നിങ്ങനെ ഇരുപത്തിനാലോളം തരം ബൈക്കുകളുണ്ട്. ഏതൊരു ബൈക്കിനും ഒരു ഫ്രെയിം അഥവ ഷാസി ഉണ്ട്. ഒരു വാഹനത്തിന്റെ ലോഡ്-ചുമക്കുന്ന ചട്ടക്കൂടാണ് ഫ്രെയിം. ലോഡ് എന്നുവച്ചാൽ എഞ്ചിൻ, റൈഡർ,ലഗേജ് എന്നിവയും, ഇന്ധന ടാങ്ക്, ബാറ്ററി, ബോഡി പാർട്സുകളും എന്നിവയുമാണ്. ഒപ്പം ഫ്രെയിമിൽ സ്റ്റിയറിംഗിനും, പിൻ-സസ്‌പെൻഷനും ഒരു സ്ഥാനമുണ്ട്.

    മോട്ടോർസൈക്കിളിൻ്റെ അടിസ്ഥാന ഘടകമാണ് ഫ്രെയിം. മോട്ടോർസൈക്കിളിൻ്റെ കാര്യക്ഷമത, ഘടന എന്നിവ നിർണ്ണയിക്കുന്നതിലും ഫ്രെയിം പ്രധാനപങ്ക് വഹിക്കുന്നു. ഫ്രെയിം നിർമ്മാണത്തിൽ ടൈറ്റാനിയം, അലൂമിനിയം, മഗ്നീഷ്യം, കാർബൺ-ഫൈബർ തുടങ്ങിയവയും ഇവയുടെ സംയുക്തങ്ങളും ഉപയോഗിക്കുന്നു.

അഞ്ച് തരം ഫ്രെയിമുകളെ കുറിച്ച് നോക്കാം ട്രെല്ലിസ് ഫ്രെയിം / Trellis Frame

ട്രെല്ലിസ് ഫ്രെയിം സംവിധാനത്തിൽ സ്റ്റിയറിംഗ് തലത്തെ സ്വിങ് ആം പിവറ്റുമായി ബന്ധിപ്പിക്കുന്നത് ത്രികോണാകൃതിയിൽ ക്രമീകരിച്ചിരിക്കുന്നു മെറ്റൽ ട്യൂബ് സംവിധാനത്തിലൂടെയാണ്. സാധാരണയായി ഉരുണ്ടത് അല്ലെങ്കിൽ ഓവൽ സെക്ഷൻ മെറ്റൽ ട്യൂബുലാർ സെഗ്‌മെൻ്റുകൾ,ലാറ്റിസ് ഗർഡർ തത്ത്വങ്ങൾ, ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നതാണ് ട്രെല്ലിസ് ഫ്രെയിം.

ശക്തമായതും ഭാരം കുറഞ്ഞതുമായ ഘടന നൽകുന്നതോടൊപ്പം അറ്റകുറ്റപ്പണികൾക്കുള്ള സൌകര്യം, എഞ്ചിനും മറ്റ് അനുബന്ധ ഘടകങ്ങൾ എളുപ്പത്തിൽ സ്ഥാപിക്കാനുള്ള സൌകര്യവും നൽകുന്നു.
ട്രെല്ലിസ് ഫ്രെയിം ആദ്യമായി അവതരിപ്പിച്ചത് 1979-ൽ ഡ്യുക്കാറ്റിയുടെ പാന്താ 500 ഏന്ന മോട്ടോർസൈക്കിളിലാണ്.

ട്രെല്ലിസ് ഫ്രെയിം ഉപയോഗിക്കുന്ന ബൈക്കുകൾ

ഡ്യുക്കാറ്റി (Ducati) - ട്രെല്ലിസ് ഫ്രെയിമുകൾ ലോകമെമ്പാടും ജനപ്രിയമാക്കുന്നതിൽ

കെ ടി എം (KTM)  - പല മോഡലുകളിലും ഓറഞ്ച് പെയിന്റ് ചെയ്ത ട്രെല്ലിസ് ഫ്രെയിമുകൾ ഉപയോഗിക്കുന്നു.

ബെനെല്ലി (Benelli) - അവരുടെ നിരവധി ബൈക്കുകളിൽ ട്രെല്ലിസ് ഫ്രെയിമുകൾ ഉപയോഗിക്കുന്നു

പെരിമീറ്റർ ഫ്രെയിം (ട്വിൻ സ്പാർ ഫ്രെയിം )/Perimeter Frame (Twin Spar Frame)

    ട്വിൻ സ്പാർ ഫ്രെയിം അല്ലെങ്കിൽ പെരിമീറ്റർ ഫ്രെയിം ഉയർന്ന പെർഫോമൻസ് ബൈക്കുകൾക്കുള്ള ഏറ്റവും പ്രചാരമുള്ള മികച്ച ഫ്രെയിം സംവിധാനമായിട്ടാണ് കണക്കാക്കുന്നത്. ട്രെല്ലിസ് ഫ്രെയിം സംവിധാനത്തിലുള്ളതുപോലെ സ്റ്റിയറിംഗ് തലത്തെ ഒരു സ്വിംഗ് ആം പിവറ്റുമായി ബന്ധിപ്പിച്ചിരിക്കുന്നു, അതായത് രണ്ട് ബീമുകൾ എഞ്ചിന് ചുറ്റി പിവറ്റ് ആമിലേക്ക് എത്തുന്നു. ബീമുകൾ പിവറ്റ് ആമിലേക്ക് എത്തുന്നത് ഏറ്റവും കുറഞ്ഞ ദൂരത്തിൽ ആയതിനാൽ ഫ്രെയിം നല്ല കാഠിന്യമുള്ളതാകുന്നു.




    നേരത്തേ സൂചിപ്പിച്ചതു പോലെ ട്രെല്ലിസ് ഫ്രെയിം സംവിധാനം പെരിമീറ്റർ ഫ്രെയിം സംവിധാനത്തിന്റെ ആശയമാണ് ഉപയോഗിക്കുന്നത്, വ്യത്യാസം എന്തെന്നാൽ പെരിമീറ്റർ ഫ്രെയിമിലെ അമർത്തിയ ലോഹത്തിന് പകരം ഒരു ട്രെല്ലിസ് ഫ്രെയിമിൽ ട്യുബുകൾ വെൽഡ് ചെയ്ത് വെച്ചിരിക്കുന്നു.

1990-കളിൽ മത്സരയോട്ടത്തിനുപയോഗിക്കുന്ന ഭൂരിഭാഗം മോട്ടോർസൈക്കിളിലും ഈ ഫ്രെയിമുകളാണ് ഉപയോഗിച്ചിരിക്കുന്നത്

പെരിമീറ്റർ ഫ്രെയിം ഉപയോഗിക്കുന്ന ബൈക്കുകൾ

യമഹ YZF-R1, സുസുക്കി GSX-R1000, ഹോണ്ട CBR1000RR

സിംഗ്ൾ ക്രാഡിൽ ഫ്രെയിം/ Single Cradle Frame

    സിംഗിൾ ക്രാഡിൽ ഫ്രെയിമിൽ ഒരു സ്റ്റീൽ ട്യൂബിലാണ് എഞ്ചിനെ ഘടിപ്പിച്ചിരിക്കുന്നത്. സിംഗിൾ ക്രാഡിൽ ഫ്രെയിമുകൾ സിംഗിൾ ഡൗൺ ട്യൂബ് ഫ്രെയിമുകൾ എന്നും അറിയപ്പെടുന്നുണ്ട്. ബഡ്ജറ്റ് ഫ്രണ്ട്ലി ബൈക്കുകളിലാണ് ഇത് കൂടുതലായി ഉപയോഗിക്കുന്നത്. 


    സിംഗിൾ ക്രാഡിൽ ഫ്രെയിമുകൾക്ക് ഏതാണ്ട് ഒരു സൈക്കിൾ ഫ്രെയ്മിനോട് സാമ്യമുണ്ടായിരിക്കും ഈ ഫ്രെയിം ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന മോട്ടോർസൈക്കിൾ മികച്ച സ്ഥിരത നൽകുന്നുണ്ടെങ്കിലും കാര്യക്ഷമത, ബാലൻസ്, കോർണറിംഗ്,എന്നിവ അത്ര മികച്ചതാവില്ല.

സിംഗ്ൾ ക്രാഡിൽ ഫ്രെയിം ഉപയോഗിക്കുന്ന ബൈക്കുകൾ

ഹീറോ സ്‌പ്ലെൻഡർ (ഹീറോ മോട്ടോകോർപ്പ്)

ഹോണ്ട മോട്ടോർസൈക്കിൾ & സ്‌കൂട്ടർ ഇന്ത്യയുടെ ഹോണ്ട ഷൈൻ

ബജാജ് ഓട്ടോ കമ്മ്യൂട്ടർ ബൈക്കുകൾ

ഡബ്ൾ ക്രാഡിൽ ഫ്രെയിം/Double Cradle Frame 

    സിംഗിൾ ക്രാഡിൽ ഫ്രെയിമുകളിൽ നിന്നാണ് ഡബിൾ ക്രാഡിൽ ഫ്രെയിമുകൾ വരുന്നത്. സിംഗിൾ ക്രാഡിൽ ഫ്രെയിമിൽ ഒരു സ്റ്റീൽ ട്യൂബിലാണ് എഞ്ചിനെ ഘടിപ്പിച്ചിരിക്കുന്നതെങ്കിൽ ഡബിൾ ക്രാഡിൽ ഫ്രെയിമുകൾ രണ്ട് സ്റ്റീൽ ട്യൂബിലാണ് എഞ്ചിനെ ഘടിപ്പിച്ചിരിക്കുന്നത്.


     ഡബിൾ ക്രാഡിൽ ഫ്രെയിമുകൾക്ക് സ്ഥിരത, കാര്യക്ഷമത, ബാലൻസ്, കോർണറിംഗ് എന്നിവ സിംഗിൾ ക്രാഡിൽ ഫ്രെയിമുകളേക്കാൾ മികച്ചതാണ് . ഇന്ത്യൻ ബൈക്ക് നിർമ്മാതാക്കൾ ഡബിൾ ക്രാഡിൽ ഫ്രെയിമുകളാണ് വ്യാപകമായി ഉപയോഗിച്ചു വരുന്നു

ഡബ്ൾ ക്രാഡിൽ ഫ്രെയിം ഉപയോഗിക്കുന്ന ബൈക്കുകൾ

റോയൽ എൻഫീൽഡ് ക്ലാസിക് 350, ബജാജ് ഓട്ടോ കമ്മ്യൂട്ടർ ബൈക്കുകൾ, ഹീറോ മോട്ടോകോർപ്പ് കമ്മ്യൂട്ടർ മോട്ടോർ സൈക്കിളുകൾ

മോണോകോക്ക്/ Monocoque 

    മിക്കവാറും റേസിംഗ് മോട്ടോർസൈക്കിളുകളിൽ മാത്രമായി ഉപയോഗിക്കുന്ന ഫ്രെയിമാണ് മോണോകോക്ക് ഫ്രെയിം. കാറുകളിലാണ് സാധാരണ മോണോകോക്ക് ഫ്രെയിം അഥവ ഷാസി ഉപയോഗിച്ച് വരുന്നത്. ഒരു മോണോകോക്ക് ഫ്രെയിമിന് ബാഹ്യപാളിയിൽ ലോഡുകളെ ഉൾക്കൊള്ളുന്നു രീതിയിലുള്ള ഘടനയാണുള്ളത്. 


    നേരത്തെ സൂചിപ്പിച്ചതു പോലെ ഈ ഫ്രെയിമുകൾ ഹൈപ്പർ ബൈക്കുകളിലാണ് ഉപയോഗിച്ച് വരുന്നത് കാരണം ഈ ഫ്രെയിമുകളുടെ നിർമ്മാണം സങ്കീർണ്ണവും ഉയർന്ന കൃത്യത ആവശ്യമുള്ളതും ചെലവേറിയതുമാണ്.കാർബൺ-ഫൈബർ, മഗ്നീഷ്യം തുടങ്ങിയ വസ്തുക്കളാണ് ഇാ ഫ്രെയിമുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്.

മോണോകോക്ക് ഫ്രെയിം ഉപയോഗിക്കുന്ന ബൈക്കുകൾ

കാവസാക്കി നിഞ്ച ZX-12R 

ഡ്യുക്കാട്ടി 1199 പാനിഗാലെ


**എല്ലാ ചിത്രങ്ങളും ഇൻറ്റർനെറ്റിൽ നിന്നും ലഭിച്ചത്

Comments

Popular posts from this blog

Bajaj CNG Bike-Freedom 125