Bajaj CNG Bike-Freedom 125

    ബജാജ് ഇരുചക്ര വാഹന കമ്പനി ലോകത്തിലെ ആദ്യത്തേതും ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതുമായ സിഎൻജി ബൈക്ക് പുറത്തിറക്കി. Freedom 125 എന്ന് പേരിട്ടിരിക്കുന്ന ഈ ബൈക്ക് ഡിസ്ക് വിത്ത് എൽഇഡി, ഡ്രം വിത്ത് എൽഇഡി, ഡ്രം എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിൽ ലഭ്യമാണ്.

"യാത്രയിൽ ഇന്ധനം (സി എൻ ജിയിലേക്കോ പെട്രോളിലേക്കോ) മാറ്റാനാകും"

    ഈ ബൈക്കിന്റെ എഞ്ചിന് 125 സിസി എഞ്ചിൻ ശേഷിയുണ്ട്, അത് സിഎൻജിയിലും (CNG-കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്) പെട്രോളിലും പ്രവർത്തിക്കുന്നതാണ്. യാത്രയ്ക്കിടയിലും ഒരു സ്വിച്ച് അമർത്തിക്കൊണ്ട് ഓടിക്കുന്നയാൾക്ക് എഞ്ചിനിലേക്കുള്ള ഇന്ധനം സിഎൻജിയിലേക്കോ പെട്രോളിലേക്കോ മാറ്റാനാകും.

Speed
CNG Petrol
90.5 Km/h 93.4 Km/h
Range
CNG Petrol
200 Km 130 Km
Power
CNG CNG
9.5 PS@ 8000rpm 9.7 nm @ 6000rpm
Fuel Capacity
CNG Petrol
12.5L/2Kg 2L

    ഫ്രീഡം 125-ന്  എയർ കൂൾഡ് 4 സ്ട്രോക്ക് 125 സിസി എഞ്ചിനും 9.5 PS@ 8000rpm പവറും, 9.7 nm @ 6000rpm ടോർക്കും നൽകും 2 ലിറ്റർ പെട്രോൾ(ഓക്സിലറി) ടാങ്കാണുള്ളത് CNG 12.5 L/2kg കപ്പാസിറ്റിയും. നീളമുള്ള സീറ്റുകൾ, വിശാലമായ ഹാൻഡിൽബാർ, സന്തുലിതമായ സീറ്റ്-ടാങ്ക് അനുപാതം, 17-ഇഞ്ച് മുൻ ചക്രം, 16-ഇഞ്ച് പിൻ ചക്രം, ട്രെല്ലിസ് ഫ്രെയിം ഡിസൈൻ, 2 ലിറ്റർ ഓക്സിലറി പെട്രോൾ ടാങ്ക്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പൂർണ്ണ ഡിജിറ്റൽ സ്പീഡോമീറ്റർ, മുന്നിൽ ടെലിസ്കോപ്പിക്ക് സസ്പെൻഷനും, പിറകിൽ ലിങ്ക്ഡ് റെയിൽ മോണോഷോക്ക്(ഫസ്റ്റ്-ഇൻ-ക്ലാസ്) സസ്പെൻഷനുമാണുള്ളത്.

"11 സുരക്ഷാ പരിശോധനകൾ വിജയിച്ചിട്ടുണ്ട്. "
സിഎൻജി ടാങ്ക് സീറ്റിനടിയിലാണ് സ്ഥാപിച്ചിരിക്കുന്നത്.11 സുരക്ഷാ പരിശോധനകൾ വിജയിച്ചിട്ടുണ്ട്.

 

വില 95,000 മുതൽ 1,10,0000 വരെ. 6 നിറങ്ങളിൽ ലഭ്യമാണ്.

--തുടക്കത്തിൽ ഗുജറാത്തിലും മഹാരാഷ്ട്രയിലും മാത്രമാണ് ഈ ബൈക്ക് ലഭ്യമാവുക ഉടൻ തന്നെ മറ്റ് സംസ്ഥാനങ്ങളിലും ലഭ്യമാകും.--

കൂടുതൽ അറിയാം 

Image Credits: Internet

Comments

Popular posts from this blog

ബൈക്ക് ഫ്രെയിമുകൾ - Bike Frames