Posts

ബൈക്ക് ഫ്രെയിമുകൾ - Bike Frames

Image
വ്യത്യസ്ത ആവശ്യങ്ങൾക്കായി വ്യത്യസ്ത തരം ബൈക്കുകൾ ലഭ്യമാണ്. വ്യത്യസ്ത ആവശ്യങ്ങൾ അതായത് ദീർഘദൂര സവാരി, ഹ്രസ്വദൂര സവാരി, നഗര സവാരി, നീണ്ട മണിക്കൂർ സവാരി, ദൈനംദിന സവാരി, കാഷ്വൽ സവാരി, സാഹസിക, കായികം ഏതുമാകാം. സവാരിക്കനുസൃതമായി വ്യത്യസ്ത തരം ബൈക്കുകൾ ആവശ്യമായേക്കാം. ചിലർക്ക് ആവശ്യങ്ങളേക്കാളുപരി കാഴ്ചപ്പാടുകൾക്കനുസൃതമായ ബൈക്കുകളോടായിരിക്കും ഇഷ്ടം. സ്റ്റാൻഡേർഡ്, ക്രൂയിസർ, ടൂറിംഗ്, സ്പോർട്സ്, ഓഫ് റോഡ്, ഡ്യുവൽ പർപ്പസ്, സ്കൂട്ടറുകൾ എന്നിങ്ങനെ ഇരുപത്തിനാലോളം തരം ബൈക്കുകളുണ്ട്. ഏതൊരു ബൈക്കിനും ഒരു ഫ്രെയിം അഥവ ഷാസി ഉണ്ട്. ഒരു വാഹനത്തിന്റെ ലോഡ്-ചുമക്കുന്ന ചട്ടക്കൂടാണ് ഫ്രെയിം. ലോഡ് എന്നുവച്ചാൽ എഞ്ചിൻ, റൈഡർ,ലഗേജ് എന്നിവയും, ഇന്ധന ടാങ്ക്, ബാറ്ററി, ബോഡി പാർട്സുകളും എന്നിവയുമാണ്. ഒപ്പം ഫ്രെയിമിൽ സ്റ്റിയറിംഗിനും, പിൻ-സസ്‌പെൻഷനും ഒരു സ്ഥാനമുണ്ട്.      മോട്ടോർസൈക്കിളിൻ്റെ അടിസ്ഥാന ഘടകമാണ് ഫ്രെയിം. മോട്ടോർസൈക്കിളിൻ്റെ കാര്യക്ഷമത, ഘടന എന്നിവ നിർണ്ണയിക്കുന്നതിലും ഫ്രെയിം പ്രധാനപങ്ക് വഹിക്കുന്നു. ഫ്രെയിം നിർമ്മാണത്തിൽ ടൈറ്റാനിയം, അലൂമിനിയം, മഗ്നീഷ്യം, കാർബൺ-ഫൈബർ തുടങ്ങിയവയും ഇവയുടെ സംയുക്...

Bajaj CNG Bike-Freedom 125

Image
     ബജാജ് ഇരുചക്ര വാഹന കമ്പനി ലോകത്തിലെ ആദ്യത്തേതും ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതുമായ സിഎൻജി ബൈക്ക് പുറത്തിറക്കി. Freedom 125 എന്ന് പേരിട്ടിരിക്കുന്ന ഈ ബൈക്ക് ഡിസ്ക് വിത്ത് എൽഇഡി, ഡ്രം വിത്ത് എൽഇഡി, ഡ്രം എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിൽ ലഭ്യമാണ്. "യാത്രയിൽ ഇന്ധനം (സി എൻ ജിയിലേക്കോ പെട്രോളിലേക്കോ) മാറ്റാനാകും"      ഈ ബൈക്കിന്റെ എഞ്ചിന് 125 സിസി എഞ്ചിൻ ശേഷിയുണ്ട്, അത് സിഎൻജിയിലും (CNG-കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്) പെട്രോളിലും പ്രവർത്തിക്കുന്നതാണ്. യാത്രയ്ക്കിടയിലും ഒരു സ്വിച്ച് അമർത്തിക്കൊണ്ട് ഓടിക്കുന്നയാൾക്ക് എഞ്ചിനിലേക്കുള്ള ഇന്ധനം സിഎൻജിയിലേക്കോ പെട്രോളിലേക്കോ മാറ്റാനാകും. Speed CNG Petrol 90.5 Km/h 93.4 Km/h Range CNG Petrol 200 Km 130 Km Power CNG CNG 9.5 PS@ 8000rpm 9.7 nm @ 6000rpm Fuel Capacity CNG ...