ബൈക്ക് ഫ്രെയിമുകൾ - Bike Frames
വ്യത്യസ്ത ആവശ്യങ്ങൾക്കായി വ്യത്യസ്ത തരം ബൈക്കുകൾ ലഭ്യമാണ്. വ്യത്യസ്ത ആവശ്യങ്ങൾ അതായത് ദീർഘദൂര സവാരി, ഹ്രസ്വദൂര സവാരി, നഗര സവാരി, നീണ്ട മണിക്കൂർ സവാരി, ദൈനംദിന സവാരി, കാഷ്വൽ സവാരി, സാഹസിക, കായികം ഏതുമാകാം. സവാരിക്കനുസൃതമായി വ്യത്യസ്ത തരം ബൈക്കുകൾ ആവശ്യമായേക്കാം. ചിലർക്ക് ആവശ്യങ്ങളേക്കാളുപരി കാഴ്ചപ്പാടുകൾക്കനുസൃതമായ ബൈക്കുകളോടായിരിക്കും ഇഷ്ടം. സ്റ്റാൻഡേർഡ്, ക്രൂയിസർ, ടൂറിംഗ്, സ്പോർട്സ്, ഓഫ് റോഡ്, ഡ്യുവൽ പർപ്പസ്, സ്കൂട്ടറുകൾ എന്നിങ്ങനെ ഇരുപത്തിനാലോളം തരം ബൈക്കുകളുണ്ട്. ഏതൊരു ബൈക്കിനും ഒരു ഫ്രെയിം അഥവ ഷാസി ഉണ്ട്. ഒരു വാഹനത്തിന്റെ ലോഡ്-ചുമക്കുന്ന ചട്ടക്കൂടാണ് ഫ്രെയിം. ലോഡ് എന്നുവച്ചാൽ എഞ്ചിൻ, റൈഡർ,ലഗേജ് എന്നിവയും, ഇന്ധന ടാങ്ക്, ബാറ്ററി, ബോഡി പാർട്സുകളും എന്നിവയുമാണ്. ഒപ്പം ഫ്രെയിമിൽ സ്റ്റിയറിംഗിനും, പിൻ-സസ്‌പെൻഷനും ഒരു സ്ഥാനമുണ്ട്. മോട്ടോർസൈക്കിളിൻ്റെ അടിസ്ഥാന ഘടകമാണ് ഫ്രെയിം. മോട്ടോർസൈക്കിളിൻ്റെ കാര്യക്ഷമത, ഘടന എന്നിവ നിർണ്ണയിക്കുന്നതിലും ഫ്രെയിം പ്രധാനപങ്ക് വഹിക്കുന്നു. ഫ്രെയിം നിർമ്മാണത്തിൽ ടൈറ്റാനിയം, അലൂമിനിയം, മഗ്നീഷ്യം, കാർബൺ-ഫൈബർ തുടങ്ങിയവയും ഇവയുടെ സംയുക്...